വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ തകരാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ചയ്ക്കകം സമാധാന കാരറിൽ എത്താത്തപക്ഷം സൈനിക നടപടികളിലേക്ക് മടങ്ങേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ......
തൃക്കാക്കര വാഴക്കാല ഭാഗത്തുനിന്നും 183.55 gm MDMA , 93.51 gm ECSTACY PILLS എന്നിവയാണ് DANSAF പിടികൂടിയത്. കെവിൻ ബി മാത്യു 42, റോസ് ലാൻഡ്, k k റോഡ് , ചെമ്പുമുക്ക് , തൃക്കാക്കര , എറണാകുളം . ......
ലൈസന്‍സ്ഡ് പ്രൊഫഷണല്‍ കൗണ്‍സിലറും ലൈഫ് കോച്ചുമായ ഡാര്‍ലി സെബാസ്റ്റ്യന്റെ ആദ്യ കവിതാ സമാഹാരമായ "എക്കോസ് ഓഫ് എ ഗോസ്റ്റ് ചൈൽഡ്"പുറത്തിറങ്ങി.
ഇരുപതിലധികം വര്‍ഷത്തെ തന്റെ അനുഭവസമ്പത്തിന്റെ പശ്ചാത്തലത്തില്‍ ബാല്യകാല ട്രോമയെ ആസ്പദമാക്കി ഡാര്‍ലി സെബാസ്റ്റിയന് എഴുതിയ വ്യക്തിപരവും ഹൃദയസ്പര്‍ശിയുമായ
"എക്കോസ് ഓഫ് എ ഗോസ്റ്റ് ചൈൽഡ്"
ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ സൗഖ്യയാത്രയുടെ പ്രതിഫലനമാണ്."എക്കോസ് ഓഫ് എ ഗോസ്റ്റ് ചൈൽഡ്"
എന്ന കവിതാസമാഹാരം, ഡാര്‍ലിയുടെ വ്യക്തിപരമായ അനുഭവങ്ങളും ജീവിതത്തില്‍ കണ്ടും കേട്ടും മനസ്സിലാക്കിയ വേദനകളും ചേര്‍ന്നതാണ്. പുസ്തകത്തിന്റെ കവര്‍ പേജില്‍ അവരുടെ ബാല്യകാല ചിത്രം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ......
കൊച്ചി : ചാവറ കൾച്ചറൽ സെന്ററിന്റെയും റൈറ്റേഴ്സ് ഹട്ട് പുബ്ലിക്കേഷന്റെയും നേതൃത്വത്തിൽ മൂന്ന് പുസ്തകകങ്ങളുടെ പ്രകാശനം നടത്തി.......
സ്വർണ്ണക്കടത്തിൽ അറസ്റ്റിലായി ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന സിനിമാതാരം രന്യറാവുവിന്റെ കരുതൽ തടങ്കൽ സുപ്രീം കോടതിയും ശരിവെച്ചു. കഴിഞ്ഞ വർഷം മാർച്ച് മൂന്നിന് പുലർച്ചയാണ് ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്( ഡിആർഐ ) 14.2 കിലോ സ്വർണ്ണം സഹിതം രന്യ റാവുവിനെ പിടികൂടിയത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഹിന്ദി വകുപ്പ് അധ്യാപികയായിരുന്ന ഡോ. എൽ സുനിതാ ബായിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ 2025-ലെ പുരസ്കാരങ്ങൾ സർവകലാശാല വൈസ് ചാൻസലർ ഡോ. ......
ന്യൂഡൽഹി: കരസേനാ കമാൻഡർമാരുടെ ദ്വിവർഷ സമ്മേളനം ന്യൂഡൽഹിയിൽ സമാപിച്ചു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ അധ്യക്ഷതയിൽ, തദ്ദേശീയ ഉൽപ്പാദന ശേഷി ത്വരിതപ്പെടുത്തേണ്ടതിന്റെയും, പ്രതിരോധത്തിൽ സ്വാശ്രയത്വം ശക്തിപ്പെടുത്തേണ്ടതിന്റെയും, നിലവിലെ വിതരണ ശൃംഖല പ്രതിസന്ധി കണക്കിലെടുത്ത് ദീർഘകാല തന്ത്രപരമായ പ്രതിരോധശേഷി ഉറപ്പാക്കേണ്ടതിന്റെയും അടിയന്തിര ആവശ്യകതയെക്കുറിച്ചാണ് പ്രധാനമായും ചർച്ചകൾ നടന്നത്.
വൈവിധ്യമാർന്ന ഭൗമ രാഷ്ട്രീയ വിഷയങ്ങൾക്കു പുറമേ ഉയർന്നുവരുന്ന ആഗോള, പ്രാദേശിക, ആഭ്യന്തര സുരക്ഷാ ചലനാത്മകതയും സമ്മേളനം ചർച്ച ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ......
അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) പുറത്തുവിട്ട 2026 ഏപ്രിലിലെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രകാരം നാമമാത്ര ജി ഡി പി അടിസ്ഥാനത്തില്‍ ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി
ലോകത്തെ ഏറ്റവും വലിയ അഞ്ച് സമ്പദ്വ്യവസ്ഥകളുടെ പട്ടികയില്‍ നിന്നാണ് ഇന്ത്യ ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു കാലമായി രൂപയുടെ മൂല്യത്തിലുണ്ടായ കനത്ത ഇടിവാണ് ഈ റാങ്കിംഗ് മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ അമേരിക്ക 30 ട്രില്യണ്‍ ഡോളറിലധികം മൂല്യവുമായി ഒന്നാം സ്ഥാനത്തും ചൈന 19-20 ട്രില്യണ്‍ ഡോളറുമായി രണ്ടാം സ്ഥാനത്തുമാണ്. ......
മലപ്പുറം: വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ചു. ഒന്നര മണിക്കൂറാണ് സ്കൂളിൽ പൊതുദർശനമുണ്ടാവുക. അതിനുശേഷം അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുകയും സംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്യും. ......
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെന്ന് സംവിധായകൻ ഒമർ ലുലു. ഇടതുമുന്നണിക്കാണ് ഭൂരിപക്ഷം ലഭിക്കുന്നതെങ്കിൽ പിണറായി വിജയനാണ് മുഖ്യമന്ത്രിയാകാൻ യോഗ്യനെന്നും സംവിധായകൻ പറയുന്നു. ......